Site iconSite icon Janayugom Online

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി : സുപ്രീം കോടതി ഇന്ന് വിധിപറയും

സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രധാന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്രഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കുന്ന കേസില്‍ അന്തിമ വിധി പറയുക.

രാജ്യത്തെ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. പത്ത് ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ മേയിലാണ് ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റിയത്.

Eng­lish Sum­ma­ry: Supreme Court to pro­nounce ver­dict on valid­i­ty of same-sex mar­riage today
You may also like this video

Exit mobile version