Site icon Janayugom Online

ബിബിസി ഡോക്യുമെന്ററി വിലക്ക് ; ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി ആറിന് പരിഗണിക്കും

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി നിര്‍മ്മിച്ച ദ മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. അഭിഭാഷകൻ എം എൽ ശർമ്മ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. ഭരണഘടന ഉറപ്പു വരുത്തുന്ന അറിയാനുള്ള അവകാശങ്ങളുടെ ലംഘനമാണിതെന്നത് ഉള്‍പ്പെടെയുള്ള നിയമ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ജികള്‍.

Eng­lish Sum­ma­ry: supreme Court it will list for hear­ing on Feb­ru­ary 6 “ban” on the BBC documentary
You may also like this video

Exit mobile version