Site iconSite icon Janayugom Online

സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പിആർ ഏജൻസി ജീവനക്കാരനെ ചോദ്യം ചെയ്യും

തൃശൂർ പൂരനഗരിയിലേക്കുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ പി ആർ ഏജൻസി ജീവനക്കാരന്റെ മൊഴിയെടുക്കും. വരാഹ ഏജൻസിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. 

തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു.സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്.

Exit mobile version