Site iconSite icon Janayugom Online

ഭാര്യയുമായി കുടുംബപ്രശ്നങ്ങള്‍ നടക്കുന്നതിനിടെ കേസില്‍ അറസ്റ്റിലായി; പോക്സോ കേസിലെ അതിജീവിത ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി

elopedeloped

പോക്സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി. പൊലീസ് തിരോധാനത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിൽ പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഇരയെ പ്രതിയോടൊപ്പം വിട്ടയച്ചു.

പത്തനംതിട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2 ജഡ്ജി സന്തോഷ് ദാസാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ നവംബർ 10 ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദൻ (37) നൊപ്പമാണ് ഇര പോയത്. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലായിരുന്നു അരവിന്ദൻ അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഢനത്തിന് വിധേയമാക്കുകയും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും തുടർന്ന് നിരന്തരമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയിലാണ് പത്തനംതിട്ട വനിതാ പൊലീസ് ഇൻസ്പെക്ടർ എ. ആർ. ലീലാമ്മ അരവിന്ദനെ അറസ്റ്റ് ചെയ്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. 

ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിൽക്കുന്നതിനിടയിലാണു പോക്സോ കേസിൽ അറസ്റ്റിലായത്. റിമാൻഡിലായിരുന്ന അരവിന്ദൻ ഒരാഴ്ച്ച മുമ്പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയുമായി ഇയാൾ ഒളിച്ചോടിയത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം ഇലവുംതിട്ട പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ അരവിന്ദനൊപ്പം പോകാനാണ് ഇഷ്ടമെന്ന് ഇര അറിയിക്കുകയും തുടർന്ന് കോടതി അരവിന്ദനൊപ്പം വിട്ടയയ്ക്കാൻ ഉത്തരവിടുകയുമാണുണ്ടായത്. നിലവിൽ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയെത്തിരുന്നു.

Eng­lish Sum­ma­ry: sur­vivor eloped with poc­so case accused

You may also like this video

Exit mobile version