Site iconSite icon Janayugom Online

അരികൊമ്പനെ പിടികൂടാൻ സൂര്യനും ഇടുക്കിയിലേക്ക്

kombankomban

ഇടുക്കി ചിന്നകനാലിൽ ഭീതി പരത്തുന്ന അരി കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി രണ്ടാമത്തെ കുങ്കിയാനയും മുത്തങ്ങയിൽ നിന്നു പുറപ്പെട്ടു. സൂര്യൻ എന്ന കുങ്കിയാണ് സംഘത്തോടൊപ്പം ചുരമിറങ്ങിയത്. വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 

അടുത്ത ദിവസം പന്തിയിലെ മറ്റ് കുങ്കികളായ കുഞ്ചു, സുരേന്ദ്രൻ എന്നീ ആനകളെയും ചിന്നകനാലിലേക്ക് കൊണ്ടുപോകും. കൊമ്പനെ പിടികൂടാൻ 23 അംഗ ദൗത്യസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. എലിഫന്റ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർ രൂപേഷ്, ഫോസ്റ്റ് വെറ്ററിനറി ചീഫ് ഓഫീസർ ഡോ. അരുൺ സക്കറിയ സംഘമാണ് അരികൊമ്പൻ ഓപ്പറേഷന് നേതൃത്വം നൽകുക. 

കുങ്കിയാനകൾ 4ഉം എത്തിയ ശേഷമായിരിക്കും അരി കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങുക. മയക്കുവെടി വെച്ചു കുങ്കിയാനകളുടെ സഹായത്തോടെ അരികൊമ്പനെ പിടികൂടുകയോ, കോളർ ഐഡി ഘടിപ്പിച്ച് ഉൾവനത്തിൽ വിടുന്ന കാര്യങ്ങളാണ് വനം വകുപ്പ് ചർച്ച ചെയ്യുന്നത്. പിടികൂടുക ആണങ്കിൽ അരികൊമ്പനെ കോടനാട് നിർമ്മിച്ച കൊട്ടിലിൽ പാർപ്പിക്കാനാണ് തീരുമാനം.

Eng­lish Sum­ma­ry: Surya also went to Iduk­ki to catch Arikompan

You may also like this video

Exit mobile version