ടി20 ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള താരങ്ങള്‍ കേരളത്തിലെത്തി. താരങ്ങളെ ആരാധകർ ഏറെ ആവേശത്തോടെയാണ് തിരുവനന്തപുരത്ത് സ്വീകരിച്ചത്. ഇതിനിടെയാണ് കൗതുകകരമായ ഒരു സംഭവം നടന്നത്. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് തന്റെ ഫോൺ എടുത്ത് ബസിന് ചുറ്റും നിൽക്കുന്ന ആരാധകർക്ക് സഞ്ജു സാംസണിന്റെ ചിത്രം കാണിച്ചു കൊടുത്തത്, ആദ്യം ചിത്രത്തിലേക്ക് വിരൽ ചൂണ്ടി പിന്നെ തംബ്‌സ് അപ്പ് നൽകുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
നിലവിൽ ചെന്നൈയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ന്യൂസിലൻഡ് എയ്‌ക്കെതിരെ ഇന്ത്യ എയെ നയിക്കുന്നത് സാംസണാണ്. സെപ്തംബർ 27 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മൂന്നാം അനൗദ്യോഗിക ഏകദിനത്തോടെ ഇന്ത്യ എ പരമ്പരയിൽ അപരാജിത ലീഡ് (2–0) നേടി. മികച്ച ഫോമിലായിരുന്നിട്ടും സഞ്ജുവിനെ മത്സരങ്ങളില്‍ പരിഗണിക്കാതിരുന്നതില്‍ ആരാധകര്‍ക്ക് ഏറെ എതിര്‍പ്പുണ്ടായിരുന്നു. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 ഐ മത്സരം സെപ്തംബർ 28‑ന് തിരുവനന്തപുരത്ത് നടക്കുന്നത്.
English Summary:Suryakumar Yadav highlighted Sanju’s picture on the bus; Fans are excited
You may also like this video