ചങ്ങനാശ്ശേരി, തുരുത്തി, തൈപ്പറമ്പിൽ ടി.സി മൈക്കിളിന്റെ ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ സി. ജെ മാത്യു (മത്തായി സാർ) വിന്റെയും അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് പരേത. സംസ്‌കാരം ജനുവരി 24 ബുധനാഴ്ച നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെന്റ് ജോൺ ദി അപ്പോസ്തോലിക് കാത്തലിക് ദേവാലയത്തിൽ.
മക്കൾ: ജെഫ് മൈക്കിൾ (ഫോർട്ട് വർത്ത്), ഡോ. ജെറി മൈക്കിൾ (കോർപ്രസ് ക്രിസ്റ്റി, ടെക്‌സാസ്). മരുമക്കൾ: ദീപ്‌തി തോമസ് മൈക്കിൾ (കൊച്ചുതുണ്ടിയിൽ, നാരങ്ങാനം കോഴഞ്ചേരി ), മേഗൻ രമ്യ മൈക്കിൾ (മാലികറുകയിൽ, മാന്നാർ).
കൊച്ചു മക്കൾ: എലിസബത്ത്, എവിലിൻ, എലനോർ, എസക്കിയേൽ, മെലേനിയ (ഏവരും യുഎസ്).
സഹോദരങ്ങൾ: ലൈല അങ്ങാടിശ്ശേരിൽ (ടെക്‌സാസ്, യുഎസ്), വത്സമ്മ ബേബി (ഇടമറുക്), ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ടെക്‌സാസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്).
English Summary: Susie Michael passed away in Thaiparam
You may also like this video