Site iconSite icon Janayugom Online

വയോധികന്റെ പണവും ലോട്ടറിയും തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

prathiprathi

വയോധികന്റെ രൂപയും ലോട്ടറിയും തട്ടിയെടു­ത്ത പ്രതി അറസ്റ്റില്‍. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി ബൈജു എന്ന മുന്ന (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസി­നാ­സ്പദമായ സംഭവം നടന്നത്. പകൽ ഒന്നരയ്ക്ക് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ 76 കാരൻ പിരായിരി സ്വദേശി ചന്ദ്രനിൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തുവെന്നായിരുന്നു പരാതി.
പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി യാക്കര ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചന്ദ്രന്റെ ഇടത് കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിച്ച് കീറി തള്ളിയിടുകയും ചെയ്തു. 

തുടര്‍ന്ന് ചന്ദ്രന്റെ പക്കലുള്ള 19,000 രൂപയും 6500 രൂപയുടെ ലോട്ടറി ടിക്കറ്റും ബൈജു തട്ടിയെടുത്തു. ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്ഐമാരായ വി ഹേമലത, എം അജാസുദ്ദീൻ, എഎസ്ഐ കെ രതീഷ്, സീനിയർ സിപിഒമാരായ കെ സി ഷൈജു, ബി ശശികുമാർ, പ്രജീഷ്, സിപിഒ ജിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Eng­lish Sum­ma­ry: Sus­pect arrest­ed for rob­bing old man of mon­ey and lottery

You may also like this video

Exit mobile version