Site iconSite icon Janayugom Online

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍

ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുഴിമറ്റം സ്വദേശിയായ ശ്രീകുമാർ എന്നയാളെ നഴ്സറി ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ വാങ്ങിയെടുത്ത് കബളിപ്പിച്ച കേസിലെ പ്രതികളായ പാലക്കാട് മഠത്തിൽ വീട്ടിൽ ബിജു പോൾ (54), എറണാകുളം ചെട്ടിപ്പറമ്പിൽ വീട്ടിൽ വിനു സി വി (47), വയനാട് പുൽപ്പള്ളി മഠത്തിൽ വീട്ടിൽ ലിജോ ജോൺ (45) എന്നിവരെയാണ് ചിങ്ങവനം പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

Exit mobile version