Site iconSite icon Janayugom Online

ഹിജാബ് ധരിച്ച് പരീക്ഷയ്ക്കെത്തിയ ഇന്‍വിജിലേറ്റര്‍ക്ക് സസ്പെന്‍ഷന്‍

hijabhijab

കര്‍ണാടകയില്‍ പത്താം തരം പൊതു പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ ഇന്‍വിജിലേറ്ററെ സസ്പെന്‍ഡ് ചെയ്തു. നൂര്‍ ഫാത്തിമയെയാണ് സസ്പെന്‍ഡ് ചെയ്തത്. കെടിഎസ്‌വി സ്കൂളില്‍ ഇന്‍വിജിലേറ്ററായി എത്തിയതായിരുന്നു ഫാത്തിമ. പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ ഉത്തരവില്‍ അധ്യാപകരുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഇന്ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 11നാണ് അവസാനിക്കുക.

കർണാടകയിൽ ഇന്ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയില്‍ ഹിജാബ് നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്നും ഹിജാബ് ഉപേക്ഷിച്ച് പരീക്ഷ എഴുതണമെന്നും സംസ്ഥാന മന്ത്രിമാർ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുകയും ചെയ്തു.

8.76 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഹിജാബ് നിരോധിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

Eng­lish Sum­ma­ry: Sus­pen­sion for invig­i­la­tor wear­ing hijab

You may like this video also

Exit mobile version