Site iconSite icon Janayugom Online

രാജ്യസഭയിൽ ഇന്നും സസ്പെന്‍ഷന്‍

ആം ആദ്മിത് പാർട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സർവീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അഞ്ച് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തിലാണ് നടപടി. പ്രിവിലേജ് കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയാണ് സസ്പെന്‍ഷന്‍.
ആഗസ്ത് 7ന് അവതരിപ്പിച്ച പ്രമേയത്തില്‍ നാല് രാജ്യസഭാ എംപിമാരുടെ അനുമതിയില്ലാതെ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ എംപിമാരുടെ പരാതി സ്വീകരിച്ച് വിഷയം പരിശോധിക്കാൻ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു.
എംപിമാരായ സസ്മിത് പത്ര, എസ് ഫാങ്‌നൻ കൊന്യാക്, എം തമ്പിദുരൈ, നർഹരി അമിൻ എന്നിവരുടെ പേരുകള്‍ രാഘവ് ഛദ്ദ അവരുടെ അനുമതിയില്ലാതെ ഹൗസ് പാനലിൽ ചേർത്തതെന്ന് ആരോപണം.

രാഘവ് ചദ്ദയെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം രാജ്യസഭയിലെ സഭാനേതാവ് പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്. അതേസമയം, സസ്‌പെൻഷൻ വ്യാജ ഒപ്പിട്ടതിൻറെ പേരിലല്ലെന്ന് എഎപി തങ്ങളുടെ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഛദ്ദയെ ബിജെപി മനപ്പൂർവം പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതായി എഎപി ആരോപിച്ചു. രാഘവ് ഛദ്ദയ്‌ക്കെതിരായ വ്യാജ ഒപ്പ് ആരോപണങ്ങൾ തെറ്റായതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എന്ന് പാർട്ടി പറഞ്ഞു. ബിജെപിക്കെതിരെ സംസാരിച്ചതിനാലാണ് ഛദ്ദയെ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.

Eng­lish Summary;Suspension in the Rajya Sab­ha today

You may also like this video

Exit mobile version