സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന പേരുകളിട്ട ഉദ്യോസ്ഥന് സസ്പെന്‍ഷന്‍. ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് നടപടി. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.
മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12‑ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെബംഗാളിലെ വൈല്‍ഡ് ആനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സില്‍ഗുരിയിലെ പാര്‍ക്കിലേക്ക് മാറ്റുമ്പോള്‍ സിംഹങ്ങളുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 1994‑ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുര ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായിരുന്നു.
ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയില്‍ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.
ത്രിപുര മൃഗശാലാ അധികൃതരാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നുമാണ് ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ച നിലപാട്. വിഷയം പിന്നീട് ഹൈക്കോടതിയുടെ റെഗുലര്‍ ബെഞ്ചിന്കൈമാറുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ത്രിപുര സര്‍ക്കാര്‍ അഗര്‍വാളിനോട് വിശീദകരണം ചോദിച്ചിരുന്നു. എന്നാല്‍, അക്ബർ, സീത എന്നീ പേരുകൾ നല്‍കിയത് തന്റെ വകുപ്പുല്ലെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ത്രിപുര ഉദ്യോഗസ്ഥര്‍ തന്നെയാണ് പേര് നല്‍കിയതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.
English Summary: Suspension of officer who named lions Sita and Akbar
You may also like this video

