പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെൻഷൻ. നഴ്സിങ് ഓഫീസര്‍ക്കും ഗ്രേഡ്-2 അറ്റന്‍ഡര്‍ക്കുമാണ് സസ്പെൻഷൻ. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. ശിശുരോഗവിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണു കുത്തിവയ്പിനുശേഷം അസ്വസ്ഥത തുടങ്ങിയത്.
English Summary: Suspension of two employees of Punalur Taluk Hospital
You may also like this video