11 January 2026, Sunday

Related news

January 11, 2026
January 2, 2026
December 27, 2025
December 21, 2025
November 16, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025

കുത്തിവയ്പ് എടുത്തവർക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവം: പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

Janayugom Webdesk
പുനലൂര്‍
August 5, 2023 7:15 pm

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെൻഷൻ. നഴ്സിങ് ഓഫീസര്‍ക്കും ഗ്രേഡ്-2 അറ്റന്‍ഡര്‍ക്കുമാണ് സസ്പെൻഷൻ. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. ശിശുരോഗവിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണു കുത്തിവയ്പിനുശേഷം അസ്വസ്ഥത തുടങ്ങിയത്.

Eng­lish Sum­ma­ry: Sus­pen­sion of two employ­ees of Punalur Taluk Hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.