Site icon Janayugom Online

വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; ഗവര്‍ണര്‍ സത്യവാങ്മൂലം നല്‍കണം  

arif muhammad khan
കേരള വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതിനെതിരായ ഹർജിയിൽ ചാൻസലർകൂടിയായ ഗവർണർ സത്യവാങ്മൂലം നൽകണമെന്നു ഹൈക്കോടതി.
സസ്പെൻഡ് ചെയ്ത് ഉത്തരവിടാൻ ചാൻസലർക്ക് അധികാരമില്ലെന്നും സസ്പെൻഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ശശീന്ദ്രനാഥ് നൽകിയ ഹർജിയിലാണ് ഏപ്രിൽ ഒന്നിനുമുമ്പ് സത്യവാങ്മൂലം നൽകാൻ ജസ്റ്റീസ് എ എ സിയാദ് റഹ്‌മാൻ ഉത്തരവിട്ടത്.
സത്യവാങ്മൂലം സമർപ്പിക്കാൻ ചാൻസലറുടെ അഭിഭാഷകൻ സമയം ചോദിച്ചെങ്കിലും ചാൻസലർ നിയമിച്ച പുതിയ വൈസ് ചാൻസലറും കഴിഞ്ഞദിവസം രാജിവച്ചതായി സർക്കാരും ഹർജിക്കാരനും കോടതിയെ അറിയിച്ചു. അതിനാൽ ചൊവ്വാഴ്ച തന്നെ കേസിൽ വാദം തുടരാനും ആവശ്യപ്പെട്ടു.
വൈസ് ചാൻസലർ സ്ഥാനത്ത് ആളില്ലെങ്കിൽ പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് കോടതി വാക്കാൽ ആരാഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും നിർദേശിച്ചു. തുടർന്ന് ഹർജി വീണ്ടും ഏപ്രിൽ മൂന്നിനു പരിഗണിക്കാൻ മാറ്റി.
Eng­lish Sum­ma­ry: Sus­pen­sion of Vet­eri­nary VC; Gov­er­nor must sub­mit affidavit
You may also like this video
Exit mobile version