മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ലാണ് സംഭവം. അസ്മാ ഖാന്‍(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് നൂറുല്ല ഹൈദറിനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ദമ്പതികളുടെ മകനാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; യുവതിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്

