Site iconSite icon Janayugom Online

നേമത്ത് യുവാവിന്റെ മ രണം: ലഹരി മരുന്ന് സംഘത്തിന് പങ്കെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം നേമത്ത് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ലഹരി മരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിവുണ്ടായിട്ടും പോലീസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.

നേമം പള്ളിച്ചല്‍ സ്വദേശി ആദര്‍ശ് എന്ന ജിത്തു(20)വിനെയാണ് കഴിഞ്ഞ 25ന് മരിച്ച നിലയില്‍ കണ്ടെത്തിത്. അഞ്ച് ദിവസം മുമ്പ് സുഹൃത്തിന്റെ വീട്ടില്‍ പോയ ജിത്തുവിന്റെ ജീര്‍ണ്ണിച്ച മൃതദേഹമാണ് പിന്നീട് വീട്ടുകാര്‍ കണ്ടത്. ജിത്തുവിന്റെ സുഹൃത്തുക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടാക്കുന്ന സംഭാഷണമാണ് ഇത്. മൃതദേഹം കണ്ടെത്തിയിട്ട് ഒമ്പത് ദിവസമായിട്ടും പോലീസ് ആരെയും ചോദ്യം ചെയ്തില്ലെന്ന് പിതാവ് ജയന്‍ പറയുന്നു. അതേസമയം കേസില്‍ ദുരൂഹതയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നേമം പോലീസ്.

Eng­lish Sum­mer: Sus­pi­cious death youth in nemam, par­ents points out the link of drug mafia
You may also like this video

YouTube video player
Exit mobile version