Site iconSite icon Janayugom Online

സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസ്; മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്

സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ ഇവർ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Exit mobile version