Site iconSite icon Janayugom Online

സ്വാതന്ത്ര്യം

വനത്തിലേക്ക് പറക്കുവാൻ
മനസ്സ് വെമ്പുന്നു
തീ പിടിച്ചൊരീ
ചിറകുമായെങ്ങനെ?
നിറകൺ മുന്നിലി ചുവന്ന
പ്രളയക്കടൽ
പറന്നു താണ്ടുവതെങ്ങനെ
പ്രാണനെടുക്കുമീ തീ ചുമന്നെത്ര നാൾ
എത്ര കാതമോ ?
കാൺമതുണ്ടകലെ പണ്ട്
നമ്മൾ ചിറകൊതുക്കിയ പൂമരം
കൊക്കുരുമ്മിയ ചില്ലകൾ
ചേർന്നു പങ്കിട്ട കായ്കനി
ദാഹമകറ്റിയ ചോലകൾ
കാറ്റ്പുൽകിയ മർമ്മരം,
കേട്ട് മയങ്ങിയ ഈണവും
ഓർത്ത് വിങ്ങുന്നുവെൻ തനു
തൂവൽ ചിക്കിയ സന്ധ്യകൾ
പുതച്ചുറങ്ങിയ താരില
കിതച്ചു തേങ്ങിയ നാളുകൾ
ഓർത്തിരമ്പുന്നു വൻ കടൽ! 

പ്രചോദനം — വിജയലക്ഷിയുടെ ‘മൃഗ ശിക്ഷകൻ’

Exit mobile version