Site iconSite icon Janayugom Online

നീന്തല്‍ പരിശീലനം ഈ കാലഘട്ടത്തിന്റെ ആവശ്യം മന്ത്രി റോഷി അഗസ്റ്റിന്‍

നീന്തല്‍ പരിശീലനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അത്യന്താപേഷിതമാണെന്നും, കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.പാറത്തോട് പുല്ലുകണ്ടത്ത് ഡ്രീംലാന്റ് അക്വാറ്റിക് സെന്റര്‍ എന്ന പേരിലാരംഭിച്ച നീന്തല്‍ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കായികപ്രതിഭകളുടെ നാടായ ഇടുക്കിയിലെ പാറത്തോട്ടില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനായി അവസരമൊരുങ്ങി. 65 അടി നീളവും, 25 അടി വീതിയുമുള്ള നീന്തല്‍ക്കുളമാണ് ഇതിനായി നിര്‍മ്മിച്ചിട്ടുള്ളത്.സണ്ണി മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീന്തല്‍ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും നീന്തല്‍ പരിശീലിക്കാന്‍ കഴിയും. നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

കുട്ടികള്‍ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നനിലയിലാണ് പരിശീലനകേന്ദ്രം ആരംഭിക്കുന്നത്. ഒരു മാസം 15 മണിക്കൂറില്‍ നല്‍കുന്ന പരിശീലനത്തിലൂടെ നല്ല നീന്തല്‍ താരമാക്കി മാറ്റുന്നു. ഇതിന് കുട്ടികള്‍ക്ക് 2000രൂപയും, മുതിര്‍ന്നവര്‍ക്ക് 2500 രൂപയുമാണ് ഈടാക്കുന്നത്. .കൊന്നത്തടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രമ്യ റെനീഷ്, വൈസ് പ്രസിഡന്റ് ടി.പി.മല്‍ക്ക, ഗ്രാമപഞ്ചായത്തുമെമ്പര്‍മാരായ അനീഷ് ബാലന്‍, അച്ചാമ്മ ജോയി, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ സി.കെ.പ്രസാദ്, കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, സാലി കുര്യാച്ചന്‍, പാറത്തോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം.നാരായണന്‍, ഷാജി കാഞ്ഞമല തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Swim­ming train­ing is the need of the hour Min­is­ter Roshi Augustine

You may also like this video

Exit mobile version