Site iconSite icon Janayugom Online

ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി വാളുകള്‍ കരുതണം: പ്രമോദ് മുത്തലിക്

വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ ഹിന്ദു വീടുകളിലും ആയുധങ്ങള്‍ കരുതണമെന്നും ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കലബുറഗിയില്‍ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമര്‍ശങ്ങള്‍.

ഹിന്ദുക്കള്‍ മുന്‍പും ആയുധങ്ങളെ പൂജിക്കുന്നതാണ്. വീട്ടിലൊരു ആയുധം വയ്ക്കുന്നത് കുറ്റകൃത്യമല്ല. വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ധൈര്യപ്പെടില്ല. മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകള്‍ സൂക്ഷിക്കേണ്ടത്. മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണതെന്നും മുത്തലിക് പറഞ്ഞു.

വീട്ടില്‍ ആയുധം വയ്ക്കുന്നത് പൊലീസുകാര്‍ ചോദ്യംചെയ്യാന്‍ വന്നാല്‍ കാളി, ദുര്‍ഗ, ഹനുമാന്‍, ശ്രീരാമന്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസു കൊടുക്കാന്‍ പറയണമെന്നും അദ്ദേഹം പരിഹസിച്ചു. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Swords must be car­ried to pro­tect Hin­du women: Pramod Muthalik

You may also like this video 

Exit mobile version