Site icon Janayugom Online

3 മുതൽ12 വയസുവരെയുള്ളവർക്കുള്ള കോവിഡ് വാക്സീൻ; പരീക്ഷണ നടപടികൾ തുടങ്ങിയെന്ന് സൈഡസ് കാഡില

സൈകോവ് — ഡി വാക്സീൻ 3 മുതൽ 12 വയസുകാരിൽ പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് നിർമ്മാതാക്കളായ സൈഡസ് കാഡില. ഇതിനായുള്ള അനുമതി തേടി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ 12 വയസിനു മുകളിലുള്ളവർക്ക് നൽകാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്സീനാണ് സൈക്കോവ് ‑ഡി.

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് — ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

സൈകോവ് ‑ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് ‑ഡി വാക്സീൻ.
eng­lish summary;Sydus Cadil­lah said the tri­al is under­way in covid vac­cine for 3 to 12 year olds
you may also like this video;

Exit mobile version