Site iconSite icon Janayugom Online

പള്ളികള്‍ക്കെതിരായ അതിക്രമം വേദനാജനകമെന്ന് സീറോ മലബാര്‍സഭ

പള്ളികള്‍ക്കെതിരായ അതിക്രമം വേദനാജനകമെന്ന് സീറോ മലബാര്‍സഭ സുന്നഹദോസ് സര്‍ക്കുലര്‍. ക്രിസ്തുമസ് കാലം രാജ്യത്തെ ചില ഭാഗങ്ങളില്‍ ഭീതിയുടേയും അശാന്തിയുടെയും ദിനങ്ങളായി മാറി. പള്ളികൾക്കും പ്രാർത്ഥന കൂട്ടായ്മകൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ വേദനാജനകമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു.സിറോ മലബാർ സഭയുടെ 34-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ സമാപനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്തുമസ്‌കാലത്ത്‌ രാജ്യത്തെ ചില ഭാഗങ്ങൾ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറിയെന്നാണ് സർക്കുലർ. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിച്ച്‌ പള്ളികൾക്കും പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്കും നേരേ നടന്ന അതിക്രമങ്ങള്‍ വേദനാജനകമാണ്.സ്‌നേഹത്തിന്റെ പ്രവൃത്തികളെ നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്‌കാരം വളരാന്‍ അനുവദിക്കുന്നത്‌ രാജ്യത്തിന്റെ മതേതരസ്വഭാവം ദുര്‍ബലമാക്കുമെന്നും സർക്കുലർ പറയുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയ സ്ത്രീകളെയും കുട്ടികളെയും അടക്കം സംഘപരിവാറിന്റെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു. പുരോഹിതർ അടക്കം അക്രമണത്തിന് ഇരയാവുകയും ചെയ്തു. ഇതിനെതിരെ ആയിരുന്നോ സീറോ മലബാർ സഭയുടെ സുന്നഹദോസ് സർക്കുലർ.

Exit mobile version