ഇന്ത്യ — ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെി. വൈകിട്ട് ആറരയോടെയാണ് ടീമുകള്‍ വിമാനമിറങ്ങിയത്. ടീം ഇന്ത്യക്ക് ഹയാത്ത് റീജന്‍സിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം.
നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്‌ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്ച്ചയാണ് മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.
English Summary: t20; india and australia reached in trivandrum
You may also like this video