Site iconSite icon Janayugom Online

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് മുന്നിൽ പതറി പാകിസ്ഥാന്‍

ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. എന്നാല്‍ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന് ജയം അനിവാര്യമാണ്. അതേസമയം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളർമാർ കടുത്ത വെല്ലുവിളിയാണ് പാകിസ്ഥാന് മുന്നിൽ ഉയർത്തിയത്.

ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ മാത്രമാണ് പാക് ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 37 പന്തിൽ നിന്ന് ഫർഹാൻ അർധസെഞ്ചുറി (63 റൺസ്) തികച്ചു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ ബാബർ അസമിന് 25 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ജാമി ഓവർട്ടന്റെ പന്തിൽ താരം പുറത്തായത് പാകിസ്ഥാന് വലിയ തിരിച്ചടിയായി.

ലിയാം ഡോസൻ എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്ഥാന് പ്രതിരോധത്തിലാക്കി. ഉസ്മാൻ ഖാനെയും (8) മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസൻ മത്സരത്തിന്റെ ഗതി മാറ്റി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 2 വിക്കറ്റുകൾ വീഴ്ത്തി പിന്തുണ നൽകി. 14 ഓവറിൽ 107–3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താൻ, അവസാന ഓവറുകളിൽ തകർന്നടിയുകയായിരുന്നു. ഫഖർ സമാൻ (25), ഷദാബ് ഖാൻ (23) എന്നിവർ റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്കോർ ഉയർത്താന്‍ കഴിഞ്ഞില്ല. 

Exit mobile version