Site iconSite icon Janayugom Online

തബല വിസ്മയം സക്കീര്‍ ഹുസൈന്റെ സംസ്ക്കാരം ഇന്ന് സാന്‍ഫ്രാന്‍സിസ്കക്കോയില്‍ നടക്കും

പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സംസ്ക്കാരം ഇന്ന് സാന്‍ഫ്രാന്‍സിസ്ക്കോയില്‍ വച്ച് നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ താളവാദ്യ വിദഗ്ധരിലൊളായ സക്കീര്‍ ഹുസൈന്‍, ശ്വാസകോശ രോഗമായ ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് എന്ന രോഗം കാരണം കഴിഞ്ഞ തിങ്കളാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്ക്കോയിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. 73 വയസ്സായിരുന്നു പ്രായം. 

സംസ്ക്കാരം സാന്‍ഫ്രാന്‍സിസ്ക്കോയില്‍ എവിടെയാണെന്നോ കൃത്യമായ സമയമോ വ്യക്തമല്ല. 

Exit mobile version