ഒക്ടോബറില്‍ ഇന്റര്‍പോളിന്റെ 90ാമത് ജനറല്‍ അസംബ്ലി ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനിടെ ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് തായ്‌വാന്‍. 2016 മുതല്‍ സാമ്പത്തികമായ അധികാരം ഉപയോഗിച്ച് ചൈന ഇന്റര്‍പോളിനെ നിയന്ത്രിക്കുകയാണ്. തായ്‌വാന്‍ ഇന്റര്‍പോളിലെ അംഗരാജ്യമല്ല. എന്നാല്‍, ആതിഥേയ രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഞങ്ങളെ ക്ഷണിക്കാനാവും. ഇന്ത്യയും മറ്റുരാജ്യങ്ങളും തായ്‌വാനെ അതിഥിയായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മീഷണര്‍ ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ പ്രതികരിച്ചു.
യഎസ് അധികൃതരുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന തായ്‌വാനടുത്ത് സൈനികാഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ആവശ്യം. തങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ആറോളം കപ്പലുകളും 51ഓളം എയര്‍ക്രാഫ്റ്റുകളും കണ്ടെത്തിയെന്നാണ് തായ്‌വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഏത് വെല്ലുവിളിയും നേരിടാന്‍ തായ്‌വാന്‍ തയാറാണെന്ന് രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് ഓഫീസര്‍ ചെന്‍ തി-ഹുവാന്‍ അറിയിച്ചു.
English summary; Taiwan seeks India’s help to gain membership in Interpol
You may also like this video;