Site iconSite icon Janayugom Online

താജ്മഹല്‍: ഹര്‍ജി തള്ളി സുപ്രീം കോടതി

താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അനേകം നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നതുപോലെ താജ്മഹലിന്റെ ചരിത്രം തുടരാന്‍ അനുവദിക്കണമെന്നും പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

ചരിത്ര പുസ്തകങ്ങളില്‍ നിന്ന് താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ നിങ്ങളാണോ തെറ്റായ വസ്തുതകള്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് സി ടി രവികുമാറും ചോദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച്‌ ഹര്‍ജിക്കാരന് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലും സമാന രീതിയിലുള്ള ഹര്‍ജി കോടതിയിലെത്തിയിരുന്നു. എന്നാലതും പരിഗണിക്കപ്പെട്ടിരുന്നില്ല.

Eng­lish Sum­ma­ry: Taj Mahal: Supreme Court rejects petition
You may also like this video

Exit mobile version