Site icon Janayugom Online

നിരന്തരമായ വീഴ്ച്ചകൾക്കിടയാക്കിയ കാലിക്കറ്റ് സർവ്വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുക:എ ഐ എസ് എഫ്

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി നിരന്തരമായ ഉദ്യോഗസ്ഥ അനാസ്ഥ മൂലം നിലവാര തകർച്ചയുടെ മൂർദന്യാവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം രണ്ടാം സെമസ്റ്റർ പരീക്ഷ റദ്ദാക്കിയതിലൂടെ സർവ്വകലാശാലയുടെ നിലവാര തകർച്ചക്ക് വഴിവക്കുന്ന മറ്റൊരുദ്യോഗസ്ഥ വീഴ്ചയാണ് കാണാൻ കഴിയുന്നത്, നേരും നെറിയുമില്ലാതെ വിദ്യാർത്ഥികളുടെ ജീവതം വച്ച് പന്താടുന്ന ഇത്തരം അധികൃത മേലാളന്മാർക്കെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ട് പോകാനാണ് സർവ്വകലാശാല തീരുമാനമെങ്കിൽ വരും നാളുകളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി പ്രതിഷേധത്താൽ സ്തംഭിക്കുന്നതായിരിക്കും എന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്രിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Eng­lish Summary:Take stern action against Cali­cut Uni­ver­si­ty offi­cials for per­sis­tent fail­ures: AISF
You may also like this video

Exit mobile version