Site iconSite icon Janayugom Online

നിമിഷപ്രിയക്ക് വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിലെത്തി തലാലിന്റെ കുടുംബം; ദയധനത്തെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ആക്ഷൻ കൗൺസിൽ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയക്ക് വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ തലാലിന്റെ കുടുംബം എത്തിയെന്നും ദയധനത്തെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. എന്നാൽ നിമിഷപ്രിയയുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ വാസ്തവമില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.

Exit mobile version