Site iconSite icon Janayugom Online

പാക്-അഫ്ഗാൻ പോര് മുറുകുന്നു; പാക് സൈനിക താവളങ്ങൾ തകർത്തെന്ന് താലിബാൻ

പാക്-അഫ്ഗാൻ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പാകിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി അതിര്‍ത്തിയിലെ പാക് സൈനിക താവളങ്ങള്‍ ആക്രമിച്ചുവെന്ന് താലിബാന്‍ അറിയിച്ചു. റാവല്‍പിണ്ഡിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ് ഉള്‍പ്പെടെ ആക്രമിച്ചതായും താലിബാൻ വ്യക്തമാക്കി. 

നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. കാബൂള്‍, ഖോസ്റ്റിലെ അലി ഷെര്‍ ജില്ല, ജലാലാബാദ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെ ഡ്യൂറണ്ട് രേഖയിലെ പ്രധാന സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയതായാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിക്കുകയും ഒരാളെ പിടിക്കുടുകയും ചെയ്തുവെന്നും അറിയിച്ചിട്ടുണ്ട്. 

അഞ്ചു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ 100ലധികം പാക് സൈനികരെ വധിച്ചതായും 25ലക്ഷത്തിലധികം സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി അറിയിച്ചു. കൂടാതെ ബഗ്രാം വ്യോമതാവളത്തിന് നേരെയുള്ള പാക് വിമാനങ്ങളുടെ ആക്രമണം പ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായും കൂട്ടിചേര്‍ത്തു. എന്നാല്‍ ഇവയെല്ലം തള്ളികൊണ്ട് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. 435 അഫ്ഗാന്‍ സൈനികരെ വധിച്ചുവെന്നും 188 സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്നുമാണ് പാകിസ്ഥാന്‍ വാദിച്ചത്. 

Exit mobile version