പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവ്. താലിബാന്റെ മുഖ്യനേതാവായ ഹിബാത്തുല്ല അഖുന്ദ്‌സാദയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെണ്‍കുട്ടികളുടെ വിവാഹത്തേയും വിധവകളുടെ അവകാശങ്ങളേയുമാണ് ഉത്തരവില്‍ പ്രതിപാദിച്ചിരിക്കുന്നതെങ്കിലും വിവാഹത്തിനുള്ള മിനിമം പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. മുന്‍പ് ഇത് 16 വയസായായിരുന്നു.
അതേസമയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ സ്ത്രീകള്‍ ജോലിചെയ്യുന്നതിനെ കുറിച്ചോ ഉത്തരവില്‍ യാതൊന്നും പരാമര്‍ശിക്കുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ വിദേശരാജ്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന പല സാമ്പത്തികസഹായങ്ങളും പുനഃസ്ഥാപിക്കാനാവും എന്ന പ്രതീക്ഷയാണ് പുതിയ ഉത്തരവിന് പിന്നില്‍.
english summary; Taliban ban forced marriage of girls
you may also like this video;