അഫ്ഗാനിസ്ഥാനില്‍ അനിശ്ചിത കാലത്തേക്ക് ചെസിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ചെസ് കളിക്കുന്നത് ചൂതാട്ട നിയമപ്രകാരമെന്ന് വിലയിരുത്തിയാണ് വിലക്കേര്‍പ്പെടുത്തിയത്.
അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്ന താലിബാന്റെ കായിക ഡയറക്ടറേറ്റാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. മറ്റൊരു കായിക ഇനമായ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങളിലും നിരോധനം കൊണ്ടുവന്നു.
ചെസിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

