Site iconSite icon Janayugom Online

ബിബിസിയെ വിലക്കി താലിബാന്‍; വോയിസ് ഓഫ് അമേരിക്കയ്കും നിരോധനം

bbcbbc

ബിബിസി വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ബിബിസി ന്യൂസ് ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യുന്നത് താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചതായി ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ അനിശ്ചിതത്വത്തിന്റെയും പ്രക്ഷുബ്ധതയുടെയും സമയത്ത് ആശങ്കാജനകമായ സംഭവവികാസമാണിതെന്നും ബിബിസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനം പിൻവലിക്കാന്‍ താലിബാനോട് ആവശ്യപ്പെടുന്നതായി ബിബിസി വേള്‍ഡ് സര്‍വീസ് ഭാഷാ മേധാവി താരിക് കഫാല പറ‌ഞ്ഞു.

താലിബാന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ ഉത്തരവിനെത്തുടർന്ന് വോയ്‌സ് ഓഫ് അമേരിക്കയുടെ സംപ്രേഷണവും നിരോധിച്ചതായി അഫ്ഗാൻ മാധ്യമ കമ്പനിയായ മോബി ഗ്രൂപ്പിനെ ഉദ്ധരിച്ച് ജർമ്മൻ വാർത്താ ഏജൻസി ഡച്ച് പ്രെസ്-അജന്തുർ (ഡിപിഎ) റിപ്പോര്‍ട്ട് ചെയ്തു. വിവര സാംസ്‌കാരിക മന്ത്രാലയ വക്താവ് അബ്ദുൾ ഹഖ് ഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചതായും ഡിപിഎ അറിയിച്ചു.

ഗേൾസ് സെക്കൻഡറി സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള താലിബാന്റെ നീക്കം.

Eng­lish Sum­ma­ry: Tal­iban bans BBC; Ban on Voice of America

You may like this video also

Exit mobile version