Site icon Janayugom Online

പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാൻ വിലക്കേര്‍പ്പെടുത്തി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഘാസി പ്രവിശ്യയില്‍ അടക്കം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു. എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

Eng­lish Sum­ma­ry: Tal­iban bans girl stu­dents from attend­ing school beyond third class
You may also like this video

Exit mobile version