Site iconSite icon Janayugom Online

പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീമ് ഉത്തരവ്. നിർദ്ദേശം ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ മുതിര്‍ന്ന പുരുഷ അധ്യാപകരോ മാത്രമെ ക്ലാസെടുക്കാവു എന്നും താലിബാൻ നിര്‍ദ്ദേശിച്ചിരുന്നു.

Eng­lish Summary:Taliban bans uni­ver­si­ty edu­ca­tion for girls
You may also like this video

Exit mobile version