Site icon Janayugom Online

ആയിരങ്ങളെ കൊന്നൊടുക്കി, പ്രവിശ്യകളും പിടിച്ചടക്കി; സന്തോഷാധിക്യത്തില്‍ നൃത്തം ചെയ്ത് ഭീകരൻ

അഫ്ഗാനിസ്ഥാൻ പിടിച്ചടക്കി പേര് മാറ്റിയതിന് പിന്നാലെ ആഹ്ലാദ നൃത്തം ചവിട്ടി താലിബാൻ ഭീകരൻ. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവൻ ഭയന്ന് പാലായനം ചെയ്യുന്നതിനിടയിലാണ് ആളുകളെ അതിക്രൂരമായി കൊന്നതിന്റെയും പ്രവിശ്യകള്‍ പിടിച്ചടക്കിയതിന്റെയും സന്തോഷത്തിലാണ് ഭീകരര്‍ നൃത്തം ചവിട്ടിയത്.

അഫ്ഗാനിസ്ഥാനിലെ 17 പ്രവിശ്യകളിലൊന്നിനെ പിടിച്ചെടുത്ത ശേഷം അവിടുത്തെ ഭരണകൂടത്തിന് മുന്നിൽ നിന്ന് ഒരു ഭീകരൻ നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. കെെയ്യില്‍ ഒരു പൂച്ചെണ്ടുമായാണ് ഇയാള്‍ നൃത്തം ചെയ്യുന്നത്. ഒപ്പം ഇയാള്‍ പാട്ട് പാടുന്നതും വീഡിയോയില്‍ കാണാം. അതേസമയം സ്ഥിതിഗതികള്‍ വഷളാകുന്നതിനിടയിലും താലിബാൻ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങള്‍ക്ക് വാക്സിനേഷൻ ഡ്രെെവും നിര്‍ത്തിവച്ചിരുന്നു.

Eng­lish sum­ma­ry; Tal­iban fight­er sings and dances in a cap­tured office in Afghanistan

You may also like this video;

Exit mobile version