ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്‍. അഫ്ഗാനിലെ പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലാണ് ഇത്തരത്തിലൊരു നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. പ്രവിശ്യയില്‍ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്കൊപ്പം പോലും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് വിലക്കിയതായി ഖാം പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദമ്പതികള്‍ക്കും വിലക്ക് ബാധകമാണെന്ന് നല്ലനടപ്പ് ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതു പാര്‍ക്കുകളില്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും മന്ത്രാലയ വക്താവ് റിയാസുള്ള സെറത് പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പോകാന്‍ കഴിയുക. മാര്‍ച്ചിലും സമാനമായ ഉത്തരവ് താലിബാന്‍ പുറപ്പെടുവിച്ചിരുന്നു.
English Summary: Taliban have banned men and women from eating together
You may like this video also