Site iconSite icon Janayugom Online

സ്ത്രീകളുടെ അവകാശങ്ങള്‍ മുന്‍ഗണനയിലില്ലെന്ന് താലിബാന്‍ വക്താവ്

talibantaliban

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണനയില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ്. രാജ്യത്ത് ശരീഅത്തിനെതിരായ പ്രവർത്തനം അനുവദിക്കാനാവില്ല, മുജാഹിദ് കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല വിദ്യാഭ്യാസവും എന്‍ജിഒകളിലെ ജോലിയും നിരോധിച്ചതിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് പ്രസ്താവനയും താലിബാന്‍ നടത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ നിരോധനം ഏര്‍പ്പെടുത്തിയ താലിബാന്റെ പ്രവര്‍ത്തി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. 

അതേസമയം, അഫ്ഗാൻ സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള പെരുമാറ്റം ഇസ്‌ലാമിന്റെ ശരിഅത്ത് നിയമത്തിന് അനുസൃതമാണെന്ന താലിബാന്റെ വാദം എല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും അടങ്ങുന്ന ഒരു അന്തർഗവൺമെന്റൽ ഗ്രൂപ്പായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) നിരസിച്ചതായി താലിബാന്‍ മാധ്യമമായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.ലിംഗാധിഷ്ഠിത നിയന്ത്രണങ്ങൾ നീക്കം ചെയ്യാനും അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അന്തർലീനമായ മൗലികാവകാശങ്ങളിൽ നിന്ന് പ്രയോജനം നേടാനും വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും പൊതു അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടാനും അനുവദിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ താലിബാൻ വക്താക്കളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Tal­iban spokesman says wom­en’s rights are not a priority

You may also like this video

Exit mobile version