Site icon Janayugom Online

താലിബാൻ പഠനവിലക്ക്‌; ചാനൽ ചർച്ചയ്‌ക്കിടെ സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞ്‌ പ്രൊഫസർ

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് കാബൂള്‍ സര്‍വകലാശാല പ്രൊഫസര്‍. പെൺകുട്ടികൾക്ക്‌ സർവകലാശാല വിദ്യാഭ്യാസം വിലക്കിയ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ നടപടിക്കെതിരാണ് പ്രതിഷേധം.
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. ടോളോ ന്യൂസിൽ നടന്ന ചർച്ചയ്‌ക്കിടെയാണ്‌ സംഭവം. 

തന്റെ സഹോദരിമാര്‍ക്ക്‌ ലഭിക്കാത്ത വിദ്യാഭ്യാസം തനിക്ക് ലഭിച്ചിട്ടെന്തിനാണെന്ന്‌ പറഞ്ഞാണ്‌ പ്രൊഫസർ ചർച്ചയ്ക്കിടെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയത്‌ എന്നാണ് ട്വീറ്റില്‍ പറയുന്നത്. അഫ്‌ഗാനിസ്ഥാനില്‍ സർവകലാശാല വിദ്യാഭ്യാസം വിലക്കിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്‌. 

Eng­lish Summary;Taliban study ban; The pro­fes­sor tore the cer­tifi­cate dur­ing the chan­nel discussion
You may also like this video

Exit mobile version