യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുടുംബത്തിലെ ആദ്യത്തെ സ്ത്രീയാകാൻ മർവയ്ക്ക് ഏതാനും മാസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് താലിബാന്‍ പെണ്‍കുട്ടികളെ സര്‍വകലാശാലയില്‍ നിന്നും വിലക്കിയത്. ഇനി, തന്റെ സഹോദരൻ താനില്ലാതെ കോളജിലേക്ക് പോകുന്നത് അവൾ വേദനയോടെ നോക്കിനിൽക്കും.
കഴിഞ്ഞ ഒരു വർഷമായി സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രമാനുഗതമായി ഇല്ലാതാക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെക്കാള്‍ തലവെട്ടാന്‍ ഉത്തരവിടുകയായിരുന്നു മെച്ചമെന്ന് സ്ത്രീകള്‍ പറയുന്നു. മൃഗങ്ങളേക്കാൾ മോശമായാണ് തങ്ങളോട് പെരുമാറുന്നതും സ്ത്രീകള്‍ ആരോപിക്കുന്നു. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ ഞങ്ങൾക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അവകാശമില്ല, സ്ത്രീകള്‍ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത്. ഇതിനുപിന്നാലെ രാജ്യത്തെ മിക്കയിടത്തും സെക്കൻഡറി സ്‌കൂളുകളിൽനിന്നുപോലും പെൺകുട്ടികളെ വിലക്കി. ഈയടുത്ത മാസങ്ങളിൽ സ്ത്രീകൾ പൊതുജീവിതത്തിൽ നിന്ന് സാവധാനം പിഴുതെറിയപ്പെട്ടു. ഇതിനുപുറമെ സർക്കാർ ജോലികളിൽ നിന്നും തള്ളപ്പെട്ടു. പാർക്കുകൾ, മേളകൾ, ജിമ്മുകൾ എന്നിവയിൽ പോകുന്നതിനും താലിബാന്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ ഈ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഉയരുന്നത്.
English Summary: Taliban’s university ban: Girls say it’s better to be beheaded
You may also like this video