Site iconSite icon Janayugom Online

മന്ത്രി ജി ആര്‍ അനിലുമായുള്ള ചര്‍ച്ച വിജയിച്ചു; റേഷന്‍ സമരം പിന്‍വലിച്ചു

ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനവ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. റേഷന്‍ വ്യാപാരികളുടെ വേതനം ഉയ‍ര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന കുടിശ്ശിക നല്‍കണമെന്ന ആവശ്യവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിനെതിരെ മുന്നറിയിപ്പ് നല്‍കി മന്ത്രി ജിആര്‍ അനില്‍ രംഗത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷവും കടകള്‍ തുറക്കാതിരുന്നാല്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം തുറക്കാത്ത കടകള്‍ എറ്റെടുക്കുമെന്നും നാളെ മുതല്‍ മൊബൈല്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Exit mobile version