നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ മനുഷ്യര്‍ക്ക് മാത്രമല്ല ചികിത്സ. ആവശ്യം വന്നാല്‍ പക്ഷി മൃഗാദികള്‍ക്കും അത്യവശ്യ ചികിത്സ നല്‍കുമെന്ന് തെളിയിച്ചിരിക്കുകയാണ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവേശന കാവടത്തിനടുത്ത നിന്ന മരത്തില്‍ നിന്ന് താഴെ വീണ് ചിറകിന് പരിക്കേറ്റ കാക്ക കുഞ്ഞിനാണ് ചികിത്സ നല്‍കിത്. മരത്തില്‍ നിന്നും എങ്ങനെയോ നിലത്ത് വീണു കിടന്ന കാക്ക കുഞ്ഞിനെ ഉറുമ്പരിക്കുന്ന നിലയാണ് ആശുപത്രി ജീവനക്കാരായ നേഴ്‌സിംഗ് അസിസ്റ്റന്‍ഡ് ജിതേന്ദ്രമണിയും സെക്യുരിറ്റി ജീവനക്കാരന്‍ ബിജു കെ എസും കാണുന്നത്.
മാവില്‍ നിന്നും താഴെ വീണ കാക്കകുഞ്ഞിന്റെ സമീപം മറ്റ് കാക്കകള്‍ ശബ്ദം ഉണ്ടാക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ശ്രദ്ധ അങ്ങോട്ട് ചെന്നത്. ഉടന്‍ തന്നെ കാക്കകുഞ്ഞിന് ജീവനുണ്ടോയെന്ന് പരിശോധിച്ചു. കുഴപ്പില്ലായെന്ന് കണ്ടതിനെ തുടര്‍ന്ന് കാക്ക കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് വ്യത്തിയാക്കുകയും പരിക്കേറ്റ ചിറകില്‍ മരുന്ന് വെയ്ക്കുകയും പ്ലാസ്റ്ററുകള്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്തു. കാക്ക കുഞ്ഞിനെ എടുത്തോണ്ട് വന്ന ജീവനക്കാര്‍ക്ക് പിന്നാലെ യാതൊരു ശല്യവും ഉണ്ടാക്കാതെ ആശുപത്രിയുടെ പുറത്ത് കാകക്കള്‍ കാത്ത് നിന്നതും അത്ഭുത കാഴ്ചയായെന്ന് ജീവനക്കാര്‍ പറയുന്നു. ചെറുതായി അനങ്ങുവാന്‍ തുടങ്ങിയ കാക്ക കുഞ്ഞിനെ മരത്തിന് സമീപം സുരക്ഷിതമായ ഒരിടത്ത് ജീവനക്കാര്‍ മാറ്റി വെയ്ക്കുകയും ചെയ്തു. ഇവിടെ മറ്റ് കാക്കകള്‍ വന്നിരിക്കുന്നതും കുഞ്ഞി കാക്കയെ നോക്കുന്നതും ഒരു കാഴ്ചയായി.
English Summary: Taluk hospital staff gave first aid to the injured crow
You may also like this video