Site iconSite icon Janayugom Online

തമിഴ് ചലച്ചിത്രതാരം ഡാനിയല്‍ ബാലാജി അന്തരിച്ചു

തമിഴ് ചലച്ചിത്രതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1975‑ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭ​ഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. ഡാനിയൽ ബാലാജിയുടെ മരണത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമാലോകം. 

Eng­lish Summary: 

Tamil film star Daniel Bal­a­ji pass­es away

You may also like this video:

Exit mobile version