Site iconSite icon Janayugom Online

ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഡിഎംകെ മര്‍ദ്ദിച്ചെന്ന് വ്യാജ പ്രചാരണം: ബിജെപി തമിഴ്‌നാട് അധ്യക്ഷനെതിരെ കേസ്

തമിഴ്‌നാട്ടില്‍ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന വ്യാജ വാർത്തയുമായി ബന്ധപ്പെടുത്തി ഡിഎംകെയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ ചെന്നൈ സൈബർ ക്രൈം യൂണിറ്റ് കേസെടുത്തു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഡിഎംകെയുടെ ഉത്ഭവം മുതൽ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടർത്തുകയാണ്. ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം, പാർട്ടിയുടെ മന്ത്രിമാരും എംപിമാരും അവരുടെ പ്രസംഗങ്ങളിൽ നിരവധി തവണ ഉത്തരേന്ത്യക്കാരെ പരിഹസിച്ചിട്ടുണ്ട്,” എന്ന കുറിപ്പും ചേര്‍ത്ത് വിവാദ വീഡിയോ അണ്ണാമലൈയും പ്രചരിപ്പിച്ചു. വീഡിയോ വ്യാജമാണെന്ന് പിന്നീട് തമിഴ്‌നാട് പൊലീസ് പറഞ്ഞു, വീഡിയോ പ്രചരിപ്പിച്ചതിന് ബിജെപി വക്താവ് പ്രശാന്ത് ഉംറാവുവടക്കം മറ്റു മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Eng­lish Sam­mury: Chen­nai Cyber Crime Unit reg­is­tered a case against Tamil Nadu BJP Chief K Annamalai

 

 

Exit mobile version