Site iconSite icon Janayugom Online

തമിഴ്‌നാട് വൃദ്ധദമ്പതികളെയും മകനെയും അജ്ഞാതർ വെട്ടിക്കൊ ലപ്പെടുത്തി;

തമിഴ്‌നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ ജില്ലയിലെ അഴകുമല പഞ്ചായത്ത് സെമലൈഗൗണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷക ദമ്പതിമാരായ സി. ദേവശിഖാമണി (78), ഡി. അലമേലു (75) എന്നിവരും അവരുടെ മകൻ ഡി. സെന്തില്‍കുമാര്‍ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. അലമേലു ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാതായി.

ദേവശിഖാമണിയെ വീടിനു പുറത്തും, മറ്റു രണ്ടുപേരെ വീടിനുള്ളിലുമാണ് മരിച്ചനിലയിലായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളാണ് കാണുന്നത്. തുടര്‍ന്ന് അവിനാശിപ്പാളയം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ മൂന്ന് പേരുടെയും ശരീരത്തിൽ മാരക മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. 

തിരുപ്പൂര്‍ പൊലീസ് കമ്മിഷണറും ഐജിയുമായ എസ് ലക്ഷ്മിയും പശ്ചിമമേഖല ഐജി സെന്തില്‍ കുമാറും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിരലടയാളവിദഗ്ധരും പൊലീസ് നായയും പരിശോധനക്കായി സ്ഥലത്തെത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അഞ്ച് പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ച് അന്വേഷണം നടക്കും.

Exit mobile version