തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5,000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1,000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപയും കൈമാറി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ വരുമെന്ന് സ്റ്റാലിൻ അറിയിച്ചു.

