13 February 2026, Friday

Related news

February 13, 2026
February 11, 2026
February 10, 2026
February 5, 2026
January 26, 2026
January 15, 2026
January 8, 2026
December 29, 2025
December 29, 2025
December 27, 2025

തമിഴ്‌നാട്ടിലെ 1.31 കോടി സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ

Janayugom Webdesk
ചെന്നൈ
February 13, 2026 1:00 pm

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5,000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1,000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപയും കൈമാറി. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ വരുമെന്ന് സ്റ്റാലിൻ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.