Site iconSite icon Janayugom Online

പുതിയ വിവാദത്തിന് തിരികൊളുത്തി തമിഴ്നാട് ഗവർണർ; പൊതുപരിപാടിക്കിടെ വിദ്യാർത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു

തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ഗവർണർ ആർ എൻ രവി. മധുരയിലെ ഗവ എയ്ഡഡ് കൊളേജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത് കോളജിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ ആർ എൻ രവി ആയിരുന്നു. 

സമ്മാനം നൽകിയതിന് ശേഷം അദ്ദേഹം വിജയികളെ അഭിനന്ദിച്ചു സംസാരിക്കുന്നതിനിടെയാണ് ജയ് ശ്രീറാം വിളിക്കണം എന്ന് ഗവർണർ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ഗവർണർ നിർദേശത്തിന് പിന്നാലെ വിദ്യാർഥികൾ മൂന്നു തവണ ജയ് ശ്രീറാം എന്ന് വിളിച്ചു. ഗവർണറുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം രംഗത്തുവന്നിട്ടുണ്ട്. ഗവർണർ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും ആരോപണമുയരുന്നുണ്ട്.

Exit mobile version