Site iconSite icon Janayugom Online

തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി അടിമാലി മച്ചിപ്ലാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Eng­lish summary;Tamil Nadu res­i­dent found dead inside drink­ing water tank

You may also like this video;

Exit mobile version